തമിഴ്‌നാട് നിയമ സഭയില്‍ 2017 ആം വര്‍ഷത്തെ വരവ് ചെലവു (ബജറ്റ്) കണക്കിടുന്ന യോഗത്തില്‍,14.07.2017 ആം തിയതി ഭാഗഭാക്കായ വിവര്‍ത്തന വിഭാഗത്തിന്‍റെ നയതന്ത്ര കുറിപ്പ്.
===============================================
വിവര്‍ത്തന വിഭാഗം
====================
ലക്ഷ്യം :
————–
ഉറവിട ഭാഷയിലുള്ള ഏതെങ്കിലും ഒരു വാര്‍ത്തയെയും പ്രതീകത്തേയും സന്തുലിതമാക്കി ലക്ഷ്യ ഭാഷയിലേക്ക് നവജീവന്‍ നല്‍കുന്ന ലളിതകലയാണ് വിവര്‍ത്തനം. വിവര്‍ത്തനം ഇല്ലെങ്കില്‍ നമ്മുടെ ചിന്തകളെ പുറത്തു കൊണ്ടു വരാനുള്ള ഭാഷയില്ലാതെ ഇരുണ്ട ലോകത്തില്‍ നാം നിശബ്ദതയില്‍ കഴിയേണ്ടി വരുമായിരുന്നു. വിവര്‍ത്തനം എന്നത് വെറും അറിവിന്‍റെ അടിസ്ഥാനത്തിലുള്ള പരിശീലനമല്ല, എന്നാല്‍ നിശിതമായ ഒരു ലളിതകലയാണ്.
തമിഴ്നാട് സര്‍ക്കാരിന്‍റെ പദ്ധതികളെക്കുറിച്ച് പൊതുജനം നല്ലവണ്ണം മനസിലാക്കുവാനും അതിന്‍റെ നന്മകള്‍ പൂര്‍ണ്ണമായി അവര്‍ക്ക് ലഭിക്കുവാനും വേണ്ടി, സംബന്ധപ്പെട്ട വിഭാഗങ്ങള്‍ക്കു വിവര്‍ത്തനം ചെയ്തു കൊടുക്കുക എന്നതാണ് ഈ വിഭാഗത്തിന്‍റെ പ്രധാനപ്പെട്ട ചുമതല.
പ്രവര്‍ത്തനം :
———————-
ഇതിനെ ഉദ്ദേശിച്ചുകൊണ്ടു, തമിഴ്‌നാട് ഔദ്യോഗിക കാര്യാലയത്തിലെ തമിഴ് വളര്‍ച്ച പിന്നെ വിവരങ്ങള്‍ വിഭാഗം,എല്ലാ മേഖലകളിലേയും താഴെപ്പറയുന്ന വിവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നു,
• ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍
• മന്ത്രിസഭാ കുറിപ്പുകള്‍
• സര്‍ക്കാര്‍ പത്രികയിലെ അറിയിപ്പുകള്‍
• വിജ്ഞാപന പത്രം
• അന്വേഷണക്കോടതിയുടെ ഗവേഷണ
കുറിപ്പുകള്‍
• സംസ്ഥാന വാര്‍ത്താകമ്മിഷന്‍റെ വാര്‍ഷിക
അറിയിപ്പുകള്‍
• മനുഷ്യാവകാശകമ്മിഷന്‍റെ കുറിപ്പുകള്‍
• കോഫിപോസാ രേഖകള്‍
• സര്‍ക്കാര്‍ അറിയിപ്പുകള്‍
• പോലീസിനു കീര്‍ത്തി പുരസ്കാരത്തിനുള്ള
സമ്മാനപത്രം
• തിരഞ്ഞെടുപ്പ് ഡയറി
• നയതന്ത്രകുറിപ്പുകള്‍
• പൊതുക്കണക്കു പരിശോധനാ കമ്മിറ്റി
അറിയിപ്പുകള്‍
ആന്തരഘടനാ സൌകര്യങ്ങള്‍ :
—————————————————
തമിഴ് വളര്‍ച്ചാ വിഭാഗ മന്ത്രിയുടെ പ്രഖ്യാപനത്തിന്‍ പ്രകാരം,16 സഹ വകുപ്പ് ഉദ്ധ്യോഗസ്ഥര്‍ക്കും അവരവരുടെ ജോലിയെ അഭിവൃത്തിപ്പെടുത്തുന്നതിനു വേണ്ടി, ഓരോ വ്യക്തിക്കും പ്രത്യോക കമ്പ്യൂട്ടരോടുകുടിയ പ്രത്യോക ജോലിസ്ഥലം തയാറാക്കി കൊടുത്തിട്ടുണ്ട്.
തോല്‍കാപ്പിയത്തിലെ “ അര്‍ത്ഥം ഉള്‍ക്കൊണ്ട് വിവര്‍ത്തനം ചെയ്യുക” എന്നാ ആപ്തവാക്യത്തിനു അനുസൃതമായി, ഈ വിഭാഗത്തിന്‍റെ ജോലികള്‍, പുതിയ ഉയരങ്ങളിലേക്കു എത്തുന്നതിന് ചുവടെടുത്ത് വച്ചിരിക്കുന്നു.

Add a Comment