தமிழக சட்டப்பேரவையில் 13.06.2018 (புதன் கிழமை) அன்று நடைபெற்ற தமிழ் வளர்ச்சித்துறை மானியக்கோரிக்கையில் இடம்பெற்ற மொழிபெயர்ப்புத்துறையின் கொள்கை விளக்க குறிப்பின் மலையாள வடிவம்….
===============================================
വിവര്‍ത്തന വിഭാഗം
————————————
തമിഴ്‌നാട്‌ഔദ്യോഗിക കാര്യാലയത്തിലെ മറ്റെല്ലാ വിഭാഗങ്ങളോടൊപ്പം വിവരസാങ്കേതിക വകുപ്പിനും സഹായകമായി വിവര്‍ത്തന വിഭാഗം നിലനില്‍ക്കുന്നു. വിവര്‍ത്തനം ഇല്ലെങ്കില്‍ നമ്മുടെ ചിന്തകളെ പുറത്തു കൊണ്ടു വരാനുള്ള ഭാഷയില്ലാതെ ഇരുണ്ട ലോകത്തില്‍ നാം നിശബ്ദതയില്‍ കഴിയേണ്ടി വരുമായിരുന്നു. വിവര്‍ത്തനം എന്നത് വെറും അറിവിന്‍റെ അടിസ്ഥാനത്തിലുള്ള പരിശീലനമല്ല, എന്നാല്‍നിശിതമായ ഒരു ലളിതകലയാണ്.
തമിഴ്‌നാട്‌ഔദ്യോഗിക കാര്യാലയത്തിലെ എല്ലാ വിഭാഗങ്ങളിലെയും സെക്രട്ടറികള്‍/ജോയിന്റ്റ് സെക്രട്ടറികള്‍/ടെപ്യുടി സെക്രട്ടറികള്‍ മുലം വരുന്ന രേഖകള്‍ ഇംഗ്ലീഷ് –തമിള്‍,ഹിന്ദി –തമിള്‍,മലയാളം–തമിള്‍,തെലുങ്ക്-തമിള്‍എന്നീ ഭാഷകളില്‍വിവര്‍ത്തനം ചെയ്തു വരുന്നു. മാത്രമല്ല, മറ്റെല്ലാ തരത്തിലുള്ള ഔദ്യോഗിക വിവര്‍ത്തനം ചെയ്യുന്നതിലും ഈ വിഭാഗം വ്യാപൃതമായിരിക്കുന്നു.
വിവര്‍ത്തന വിഭാഗത്തിന്‍റെ ജോലികള്‍
—————————————————————
· ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍
· മന്ത്രിസഭാ കുറിപ്പുകള്‍
· സര്‍ക്കാര്‍ പത്രികയിലെ അറിയിപ്പുകള്‍
· വിജ്ഞാപന പത്രം
· അന്വേഷണക്കോടതിയുടെ ഗവേഷണ
കുറിപ്പുകള്‍
· സംസ്ഥാന വാര്‍ത്താകമ്മിഷന്‍റെ വാര്‍ഷിക
അറിയിപ്പുകള്‍
· മനുഷ്യാവകാശകമ്മിഷന്‍റെ കുറിപ്പുകള്‍
· കോഫിപോസാ രേഖകള്‍
· സര്‍ക്കാര്‍ അറിയിപ്പുകള്‍
· വിജ്ഞാനപത്രം
· പോലീസിനു കീര്‍ത്തി പുരസ്കാരത്തിനുള്ള
സമ്മാനപത്രം
· തിരഞ്ഞെടുപ്പ് ഡയറി
· പൊതുക്കണക്കു പരിശോധനാ കമ്മിറ്റി
അറിയിപ്പുകള്‍, പൊതു വ്യവസായ സ്ഥാപന കമ്മിറ്റി അറിയിപ്പുകള്‍.
“ഉദ്ധേശിക്കുന്ന കാര്യത്തെ വെല്ലാന്‍ സാദ്ധ്യതയില്ലെന്ന
ദൃഡബോദ്ധ്യതയുണ്ടാകും വണ്ണം വാക്കുരിയാടണം.(കുറള്‍645)”
വിവര്‍ത്തനത്തിന്‍റെ അളവും ആഴവും വിവരിക്കുന്ന മേലെ കുറിപ്പിട്ട കുറള്‍ പൊന്നുപോല്‍പോറ്റേണ്ടതാകുന്നു. അതിനനുസൃതമായി ഈ വിഭാഗത്തിന്‍റെ ജോലികള്‍ പുതിയ ഉയരങ്ങളിലേക്കു എത്തുന്നതിന് ചുവടെടുത്ത് വച്ചിരിക്കുന്നു.

Add a Comment