கவின் மலையாளத்தில்
மொழிபெயர்ப்புத்துறை கொள்கை விளக்ககுறிப்பு
തമിഴ്വളര്ച്ച വകുപ്പ്
2021- 2022 നയതന്ത്രക്കുറിപ്പ്
ധനാഭ്യര്ത്ഥ്ന അക്കം : 46
തമിഴ്‌നാട് സംസ്ഥാന നിയമസഭായോഗം – 31.08.2021 .
തങ്കം തെന്നരസു,
വ്യവസായങ്ങൾ, തമിഴ് ഔദ്യോഗിക ഭാഷ, തമിഴ് സംസ്കാരം പിന്നെ പുരാവസ്തു വകുപ്പ് മന്ത്രി.
അദ്ധ്യായം -2
വിവർത്തന വിഭാഗം
1) പ്രാരംഭവും വികസനവും: –
“മഹാന്മാര്‍ തങ്ങൾ പറയാൻ ആഗ്രഹിക്കുന്ന ആശയങ്ങളെ പരാമർശിക്കാൻ ഏറ്റവും അനുയോജ്യമായ പദങ്ങൾ ഉപയോഗിച്ച് സംസാരിച്ച അതേ രീതിയിൽ സംസാരിക്കുന്നത് പാരമ്പര്യമാണ്”
(നന്നൂല്‍ – പൊതു അറിവ് – 37)
മേൽപ്പറഞ്ഞ ഖണ്ഡികയിൽ നന്നൂല്‍ രചയിതാവ് പറഞ്ഞതിന് അനുസൃതമായി, വിവർത്തന സംബന്ധമായ പണികള്‍ ചെയ്തുവരുന്ന നിയമസഭാ മന്നിരത്തിന്റെി വിവർത്തന വിഭാഗം ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായതാണ്. 1956 – ആം വര്ഷം ഔദ്യോഗിക ഭാഷാ നിയമത്തെ നിയമസഭാ മന്ദിരത്തില്‍ പൂർണ്ണമായി നടപ്പിലാക്കുന്നതിൽ വിവർത്തന വിഭാഗം പ്രധാന പങ്കുവഹിക്കുന്നു.
വിവർത്തനം, സൂക്ഷ്മപരിശോധന, ഏകീകരണം എന്നിവയുൾപ്പെടെ വിവർത്തനത്തിന്റെസ വിവിധ ഘട്ടങ്ങളെ കൈകള്‍ കൊണ്ടു എഴുതി വിവർത്തനം ചെയ്യുകയും അതിനു ശേഷം ടൈപ്പ് ചെയ്യുകയും ചെയ്തിരുന്ന നില മാറി, സമീപകാലത്തെ സാങ്കേതികവിദ്യ വികസനവുമായി പൂർണ്ണമായും സമന്വയിപ്പിക്കുന്ന ‘കടലാസ് രഹിത ഔദ്യോഗിക രീതികൾ’ എന്ന സംരംഭമായ ‘ഇ-ഓഫീസ്’ എന്ന പ്രയത്നത്തിനു വിവർത്തന വിഭാഗം ഉദാഹരണമാകുന്നു.
2) വിവർത്തന വിഷയങ്ങള്‍ : –
നിയമസഭാമന്തിരത്തിന്റെി ഓരോ മേഖലകളിലേയും പ്രധാനമായും സർക്കാർ അറിയിപ്പുകൾ, പ്രചരണ കുറിപ്പുകള്‍, നിയമസഭയില്‍ സമര്പ്പി ക്കുന്ന കുറിപ്പുകൾ, പൊതുക്കണക്കു പരിശോധനാ കമ്മിറ്റിയുടെയും പൊതുസ്ഥാപനങ്ങളുടെ സമിതി എന്നിവയുടെയും കണക്കു പരിശോധനാ അറിയിപ്പ്, തിരഞ്ഞെടുപ്പു ലഘു ഗ്രന്ഥം, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെു വാർഷിക അറിയിപ്പുകൾ, സംസ്ഥാന വിവര കമ്മീഷന്റെീ വാർഷിക അറിയിപ്പുകൾ, സംസ്ഥാന വിജിലന്സ്ീ സമിതി അറിയിപ്പുകൾ എന്നിവ ഉൾപ്പെടെ ആസ്ഥാന വകുപ്പുകളുമായി ബന്ധപ്പെട്ട എല്ലാ വിവര സമാഹാരങ്ങളും രേഖകളും ഉചിതമായി തമിഴിലേക്കും ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യപ്പെടുന്നു.
കൂടാതെ, ബഹുമാനപ്പെട്ട ഇന്ത്യന്‍ രാഷ്ട്രപതിയുടെ നിയമസഭാമന്തിരത്തില്‍ നിന്നും, ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രവര്ത്തിടസ്ഥലത്തു നിന്നുമുള്ള കത്തുകൾ, ബഹുമാനപ്പെട്ട തമിഴ്നാട് ഗവർണറുടെ ഭവനത്തില്‍ നിന്നുമുള്ള പത്രക്കുറിപ്പുകൾ ഉൾപ്പെടെ മറ്റ് വിവർത്തന പ്രവർത്തനങ്ങളും വിവർത്തന വിഭാഗം ചെയ്തുവരുന്നു.
ബഹുമാനപ്പെട്ട ഗവർണറുടെ പ്രഭാഷണം, ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി നിയമസഭയിൽ വായിക്കേണ്ട വരവു ചെലവു അറിയിപ്പ്, വെള്ള കടലാസ് പ്രസ്താവന (white paper report) എന്നിവയ്ക്കായി വിവർത്തന വിഭാഗത്തിൽ നിന്ന് വിവർത്തന ഉദ്യോഗസ്ഥരെ പ്രതിനിധി അടിസ്ഥാനത്തിൽ ധനകാര്യവകുപ്പിലേക്ക് അയയ്ക്കുന്നു.
കൂടാതെ നിയമസഭാമന്തിരത്തിലെ വിവിധ വകുപ്പുകളിൽ നിന്നുമുള്ള ഹിന്ദി, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലുള്ള വിവര സമാഹാരങ്ങളും വിവർത്തനം ചെയ്യുന്നുണ്ട്.
3) വിവർത്തന വിഭാഗ മേധാവിയുടെ അധിക ഉത്തരവാദിത്തങ്ങൾ
പതിവ് ഔദ്യോഗിക വിവർത്തന ജോലികൾ നിയന്ത്രിക്കാനുള്ള ചുമതലകളുള്ള വിവർത്തന വിഭാഗ മേധാവി, കുടുതലായി താഴേപ്പറയുന്ന പണികള്ക്കും കുടുതല്‍ ചുമതല വഹിക്കുന്നു.
1. പ്രാചീന തമിഴ് പഠനവുമായി കേന്ദ്ര സര്ക്കാനര്‍ സ്ഥാപനവുമായി ബന്ധപ്പെട്ട സർക്കാർ തലത്തിലുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ഏകോപകന്‍ എന്ന നിലയിലും;
2. തമിഴ് ഔദ്യോഗിക ഭാഷാ നിയമത്തെ നിയമസഭാ മന്നിരത്തില്‍ പൂർണ്ണമായി നടപ്പിലാക്കുന്നതിനായി നിയമസഭാ മന്നിരത്തിലെ വകുപ്പുകൾ പുറപ്പെടുവിച്ച എല്ലാ സർക്കാർ ഉത്തരവുകളുടെയും തമിഴ് വിവര്ത്ത്നം പ്രസിദ്ധീകരിക്കുന്നതിനായി ഒരു ഏകോപകന്‍ എന്ന നിലയിലും നിയമിച്ചിട്ടുണ്ട്.

Add a Comment